14കാരിയെ പീഡിപ്പിച്ച യുവാവിന് 20വർഷം ക​ഠി​ന​ത​ട​വും 2.32 ല​ക്ഷം രൂപ പി​ഴ​യും

google news
court

 കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 20 കൊ​ല്ലം ക​ഠി​ന​ത​ട​വും 2.32 ല​ക്ഷം രൂ​പ പി​ഴ​യും. ക​ല്ലാ​യി കീ​ഴാ​ർ​മ​ഠം ത​റ​യി​ൽ ദാ​നി​ഷി​നാ​ണ് (37) ഫാ​സ്റ്റ്ട്രാ​ക്ക് സെ​ഷ​ൻ​സ് ​കോ​ട​തി (പോ​ക്സോ) ജ​ഡ്ജി രാ​ജീ​വ് ജ​യ​രാ​ജ് ശി​ക്ഷ വി​ധി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി മൊ​ത്തം 80 കൊ​ല്ലം ക​ഠി​ന​ത​ട​വ് വി​ധി​ച്ചെ​ങ്കി​ലും ശി​ക്ഷ ഒ​ന്നി​ച്ച് 20 കൊ​ല്ലം അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​സം​ഖ്യ​യി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ കു​ട്ടി​ക്ക് ന​ഷ്ടം ന​ൽ​ക​ണ​മെ​ന്നും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ട് കൊ​ല്ലം കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

2020 മാ​ർ​ച്ചി​നും ഡി​സം​ബ​റി​നു​മി​ട​യി​ൽ പ​ല​ത​വ​ണ​യാ​യി 14കാ​രി​യെ പ്ര​തി നി​ർ​ബ​ന്ധി​ച്ച് വീ​ട്ടി​ലെ​ത്തി​ച്ച് അ​ശ്ലീ​ല വി​ഡി​യോ കാ​ണി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നും കു​ട്ടി കൂ​ടെ വ​രാ​തി​രു​ന്ന​പ്പോ​ൾ അ​ടി​ച്ച് മു​റി​വേ​ൽ​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സെ്ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ആ​ർ.​എ​ൻ. ര​ഞ്ജി​ത് ഹാ​ജ​രാ​യി. പ​ന്നി​യ​ങ്ക​ര സി.​ഐ സി. ​അ​നി​ൽ കു​മാ​റെ​ടു​ത്ത കേ​സി​ലാ​ണ് വി​ധി.

Tags