മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും
Sun, 21 May 2023

കാസർകോട്: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 40 വർഷം കഠിന തടവിനും പിഴക്കും ശിക്ഷിച്ചു. മാവില കടപ്പുറത്തെ കെ.ഷാജിയെയാണ് (38) ജില്ലാ അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എമനോജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം.
2019 ജനുവരി 14 ന് രാവിലെ 10 നും ഒന്നിനുമിടയിലുള്ള സമയത്താണ് സംഭവം. ചന്തേര പൊലീസാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.