ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

Land scam case: Trinamool Congress MP Abhishek Banerjee's PA Sumit Roy arrested

 കണ്ണൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹ്‌സിനെ (35) ആണ് മലപ്പുറം ജില്ലയിലെ പള്ളിക്കലിൽനിന്ന് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.

ഭർത്താവിനെ ഉപേക്ഷിച്ചുവന്നാൽ വിവാഹം കഴിച്ച് സൗദി അറേബ്യയിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പ്രതി ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയും ഒളിവിൽപ്പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. തുടർന്നാണ് പള്ളിക്കലിൽനിന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, കണ്ണൂർ സിറ്റി എ.സി.പി. എം.പി. ആസാദ് എന്നിവരുടെ നിർദേശപ്രകാരം കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.വി. ബൈജു, വി.കെ. നിഷാന്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags