ആലപ്പുഴയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് 58 വര്‍ഷം തടവും 3.75 ലക്ഷം പിഴയും

ആലപ്പുഴ പതിനാലുകാരിയെ പീഡിപ്പിച്ച 31കാരനെ 58 വര്‍ഷം തടവിനും 3.75 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ പുത്തന്‍കാട് വീട്ടില്‍ രാഹുലിനെയാണ് (വൈദ്യന് -31) ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം ഓരോ വര്‍ഷം വീതം തടവുകൂടി അനുഭവിക്കണം.
2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിക്ക് മദ്യം നൽകുകയും അശ്ലീല വിഡിയോകള്‍ കാണിക്കുകയും ചെയ്തതിന് ശേഷമായിരുന്നു പീഡനം. സബ് ഇന്‍സ്പെക്ടര്‍മാരായ കെ.എന്‍. മനോജ്, എസ്. അരുണ്‍, എം. ശൈലേഷ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി. ബീന, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.