രാമപുരത്ത് ആശുപത്രിയിൽ അതിക്രമിച്ചുകയറിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേരെ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.രാമപുരം ഇടയനാൽ ഭാഗത്ത് അർത്തിയിൽ വീട്ടിൽ സ്റ്റാൻലി(58), കുന്നപ്പള്ളി ഭാഗത്ത് വടയാറ്റുകുന്നേൽ വീട്ടിൽ മനു(35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും കഴിഞ്ഞദിവസം രാത്രി രാമപുരം ഹെൽത്ത് സെന്ററിൽ രോഗിയുമായി എത്തി. ഡോക്ടർ പരിശോധിച്ചശേഷം രോഗിയോട് വീട്ടിൽ പോയ്ക്കേളാൻ പറഞ്ഞു. എന്നാൽ, രോഗിയെ അഡ്മിറ്റ് ആക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, ആശുപത്രി ജീവനക്കാർ ഇത് വിസമ്മതിച്ചതോടെ ഇവർ ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയുമായിരുന്നു.