രാജസ്ഥാനിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി യുവതിയും കാമുകനും
Mar 21, 2025, 19:41 IST


രാജസ്ഥാനിലെ ജയ്പൂരിൽ ഭർത്താവിനെ കൊലപ്പെടുത്തി തെളിവ് മറയ്ക്കാൻ മൃതദേഹം കത്തിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ.
പോലീസ് പറയുന്നതനുസരിച്ച്, ജയ്‌പൂർ സ്വദേശിയായ ധന്നലാൽ സൈനി ആണ് കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ സാരമായ പരിക്കാണ് മരണകാരണം.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോകളിൽ സ്ത്രീയും കാമുകനും ചേർന്ന് ഭർത്താവിന്റെ മൃതദേഹം ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നത് കാണാം. ഭാര്യ ഗോപാലി ദേവിയും കാമുകൻ ദീൻദയാലും ആണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് ഡിസിപി) ദിഗന്ത് ആനന്ദ് സ്ഥിരീകരിച്ചു.
ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് ധനലാൽ ചോദ്യം ചെയ്തതാണ് ഭാര്യയെയും കാമുകനെയും ചൊടിപ്പിച്ചത്. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.