റെയിൽവേ പോലീസ് ഉദ്യോഗസ്ഥനുനേരെ ആക്രമണശ്രമം ; 2 യുവാക്കൾക്കെതിരെ കേസ്
Aug 5, 2026, 18:44 IST
തിരുവനന്തപുരം: വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനുനേരെ ആക്രമണശ്രമം. സംഭവം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ തള്ളിമാറ്റി ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്കെതിരെ വർക്കല പോലീസ് കേസ്സെടുത്തു. റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവാക്കൾ യാത്രക്കാരെ അസഭ്യം പറഞ്ഞത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്.
ചോദ്യം ചെയ്തതോടെ പ്രകോപിതരായ യുവാക്കൾ പോലീസുകാരനെ തള്ളിമാറ്റുകയും ആക്രമിക്കാൻ മുതിരുകയുമായിരുന്നു. തുടർന്ന് സംഘർഷാവസ്ഥ സൃഷ്ടിച്ച ശേഷം ഇരുവരും ബൈക്കിൽ കയറി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. യുവാക്കൾ സഞ്ചരിച്ച ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
.jpg)

