പുതുപ്പാടിയിൽ 14 കാരനെ മർദിച്ച നാല് പത്താം ക്ലാസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

Four 10th grade students suspended for beating a 14-year-old boy in Puthupaddi
Four 10th grade students suspended for beating a 14-year-old boy in Puthupaddi

താമരശ്ശേരി: പുതുപ്പാടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദിച്ച സംഭവത്തിൽ നാലു പത്താംതരം വിദ്യാർഥികൾക്ക് സസ്പെൻഷൻ.

പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് (14) മർദനമേറ്റത്. തലക്കും കണ്ണിനും പരിക്കേറ്റ വിദ്യാർഥിയെ താമരശ്ശേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സ്കൂൾ പരിസരത്താണ് വിദ്യാർഥിയെ മർദിച്ചത്.

tRootC1469263">

നേരത്തേയുണ്ടായ പ്രശ്ന‌ത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് താമരശ്ശേരി പൊലീസ് പറഞ്ഞു. ആക്രമിച്ചത് 15ഓളം പത്താം ക്ലാസ് വിദ്യാർഥികളാണെന്നും പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃതർ താമസം വരുത്തിയെന്നും കാണിച്ച് മാതാവ് താമരശ്ശേരി പൊലീസിൽ പരാതി നൽകി.

അതേസമയം, അധ്യാപകരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ നാലുപേരെ സസ്പെൻഡ് ചെയ്തതായും ഹെഡ്മാസ്റ്റർ പറഞ്ഞു. 

Tags