ജയിലിലുള്ള സുഹൃത്തിനെ കാണാനെത്തി, പല്ലുതേയ്ക്കാന്‍ ടൂത്ത് പേസ്റ്റ് കൊടുത്തു; , പരിശോധിച്ചപ്പോൾ ട്യൂബിനുള്ളില്‍ MDMA
മംഗളൂരു: വിചാരണത്തടവുകാരനെ കാണാന്‍ ജയിലിലെത്തിയ സുഹൃത്ത് കൊണ്ടുവന്ന ടൂത്ത് പേസ്റ്റ് ട്യൂബിനുള്ളില്‍ എംഡിഎംഎ. സന്ദര്‍ശകനായ ഉര്‍വ സ്റ്റോര്‍ സ്വദേശി ആഷിഖിനെ (29) മംഗളൂരു ജില്ലാ ജയില്‍ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിനു കൈമാറി.
കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അന്‍വിത്തിനെ കാണാന്‍ ആഷിഖ് ജയിലിലെത്തിയത്. ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷുമായാണ് ആഷിഖ് എത്തിയത്. സാധനങ്ങള്‍ ഓരോന്നായി പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ടൂത്ത് പേസ്റ്റ് ട്യൂബ് ഞെക്കിനോക്കിയപ്പോള്‍ സംശയം തോന്നി. തുടര്‍ന്ന് ട്യൂബ് കീറി പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ചെറിയ പാക്കറ്റില്‍ എംഡിഎംഎയും അത് മൂക്കില്‍ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്ട്രോയുടെ കഷണങ്ങളും കണ്ടെത്തിയത്.
tRootC1469263">സച്ചിന്‍ തലപ്പാടി എന്നയാളുടെ നിര്‍ദേശപ്രകാരമാണ് ലഹരി എത്തിച്ചുനല്‍കിയതെന്ന് ആഷിഖ് മൊഴി നല്‍കിയതായി ജയില്‍ സൂപ്രണ്ട് ശരണ ബസപ്പ പറഞ്ഞു. ബര്‍ക്കെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
.jpg)

