ബെംഗളൂരുവിലെ ജയിലിലെ തടവുകാർ മൂന്ന് ദിവസമായി നിരാഹാര സമരത്തിൽ ; ആവശ്യം മൊബൈൽ ഫോണും സിഗരറ്റും

jail
jail

മൊബൈൽ ഫോണും സിഗരറ്റും ജയിലിൽ ലഭിക്കണമെന്ന വിചിത്ര ആവശ്യമവുമായി ജയിലിലെ തടവുകാർ മൂന്ന് ദിവസമായി നിരാഹാര സമരത്തിൽ. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെ തടവുകാരാണ് സമരം ചെയ്യുന്നത്. ജലിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മദ്യപിക്കുന്നതുമടക്കം റിസോർട്ടിലേതിന് സമാനമായ തടവുജീവിതത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

tRootC1469263">

ഇതിനു പിന്നാലെ  നിയന്ത്രിത വസ്തുക്കൾ ജയിലിലേക്ക് കടത്തുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തടവുകാരുടെ നിരാഹാരസമരം. ജയിൽ അധികൃതർ കർശന നടപടി സ്വീകരിച്ചതോടെ എല്ലാവരും സമരത്തിൽ നിന്ന് പിന്മാറിയതായാണ് ജയിലിൽ നിന്ന് ഒടുവിൽ വരുന്ന വിവരം.

Tags