14 വയസുകാരി ഗർഭിണിയായ സംഭവം ; അച്ഛൻ അറസ്റ്റിൽ
May 2, 2025, 14:00 IST


പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ ആണ് സംഭവം നടന്നത്. കേസിൽ കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. വയറ് വേദനയെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
അതേസമയം സ്റ്റേഷനിൽ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് വ്യക്തമാക്കി. ലാബ് അധികൃതർ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ റാന്നി ഡിവൈഎസ്പി അടക്കമുള്ളവർ ഇടപ്പെട്ട് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
