ഉത്തർപ്രദേശിൽ അന്തർ സംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ പിടികൂടി പൊലീസ്

crime

 ഉത്തർപ്രദേശിലെ കാൺപുർ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന അന്തർ സംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ പൊലീസ് പിടികൂടി.5 ഡോക്ടർമാരടക്കമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വഴി ദാതാക്കളെ കണ്ടെത്തിയാണ് അവയവക്കടത്ത് നടത്തിയിരുന്നത്.

 ലക്ഷക്കണക്കിന് രൂപയ്ക്ക് വൃക്കകളടക്കം വിൽക്കുന്ന രീതിയാണ് ഈ സംഘം പിന്തുടർന്നിരുന്നതെന്ന് കണ്ടെത്തി. ഉത്തർപ്രദേശ് മുതൽ നേപ്പാൾ വരെ നീളുന്ന ശൃംഖലയിൽ ഡോക്ടർമാരും ഇടനിലക്കാരും ഇതിൽ ഉൾപ്പെട്ടിരുന്നതായും പൊലീസ് വിവരിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും റാക്കറ്റിലെ മുഴുവൻ കണ്ണികളെയും പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

Tags