വീട്ടുകാർ ഉറങ്ങിയ ശേഷം കുട്ടികളെ ഫോണിൽ വിളിച്ച് വീടിന് പുറത്തിറക്കും,പിന്നീട് പ്രതിയുടെ വീട്ടിൽ എത്തിച്ച് ലഹരി മരുന്നുകൾ നൽകി പ്രകൃതി വിരുദ്ധ പീഡനം : പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

ajass
ajass

കോഴിക്കോട്: കുറ്റ്യാടിയിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരെ ലഹരി മരുന്നുകൾ നൽകി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കേസിൽ കുറ്റാരോപിതനായ അടുക്കത്ത് സ്വദേശി അജ്‌നാസിനെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

tRootC1469263">

വീട്ടുകാർ ഉറങ്ങിയ ശേഷം കുട്ടികളെ ഫോണിൽ വിളിച്ച് വീടിന് പുറത്തിറക്കുകയും പിന്നീട് കാറിൽ പ്രതിയുടെ വീട്ടിൽ എത്തിച്ച് ഇവിടെ വച്ച് മയക്കുമരുന്ന് നൽകുന്നതുമാണ് അജ്‌നാസിന്റെ രീതി. പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനും മയക്കുമരുന്ന് നൽകിയതിനുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

കുറ്റ്യാടി സ്വദേശി തന്നെയായ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നൽകി ഇയാൾ തന്നെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും തന്റെ സുഹൃത്തുക്കളെയും ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കുട്ടി മൊഴി നൽകിയിട്ടുള്ളത്. കുറ്റ്യാടിയിൽ ബെക്കാം എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തുന്നയാളാണ് അജ്‌നാസ്. ഇയാളിൽ നിന്ന് സമാന അനുഭവങ്ങൾ ഉണ്ടായതായി പ്രദേശവാസിയായ പത്തൊമ്പതുകാരനും വെളിപ്പെടുത്തിയിട്ടുണ്ട്.
 

Tags