തൃശൂരിൽ പോലീസിനുനേരെ ഗുണ്ടാ ആക്രമണം
Mar 18, 2026, 11:30 IST
തൃശൂര്‍: മണ്ണുത്തി കൊഴുക്കുള്ളിയില്‍ പോലീസിനുനേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ. വരുണിന് കൈക്ക് കുത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്. സംഭവത്തില്‍ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവര്‍ പിടിയിലായി.
മൂര്‍ക്കിനിക്കര കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍. വിഷ്ണു ജിത്തിനെ പിടികൂടാന്‍ എത്തിയതായിരുന്നു പോലീസ് സംഘം. കഴിഞ്ഞവര്‍ഷം നെല്ലങ്കരയില്‍ മണ്ണുത്തി പോലീസിനുനേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവര്‍ ഉണ്ട്. വിഷ്ണു ജിത്തിനെതിരേ മണ്ണുത്തി സ്റ്റേഷനില്‍ കാപ്പ ചുമത്തിയിട്ടുണ്ട്.
tRootC1469263">.jpg)


