പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ സംഭവം ; വിവാദമായതിനെ തുടർന്ന് സർക്കുലർ പിൻവലിച്ച്‌ പൊലീസ് മേധാവി

police

 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ച്‌ പൊലീസ് മേധാവി.സസ്പെൻഷനിലുള്ള എഡിജിപി എം ആർ അജിത് കുമാറിനും ചുമതല നൽകിയത് വിവാദമായതോടെയാണ് സർക്കുലർ പിൻവലിച്ചത്.

മാതൃകാ സ്റ്റേഷനുകളാക്കാൻ പൊലീസ് സ്റ്റേഷനുകൾ ഉന്നത ഉദ്യോഗസ്ഥർ ദത്തെടുക്കണം എന്നായിരുന്നു സർക്കുലറിലെ നിർദ്ദേശം. 2025ൽ ഡിജിപിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നൽകിയ നിർദ്ദേശം അനുസരിച്ചാണ് സംസ്ഥാനത്തെ 59 സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥർക്ക് പൊലീസ് മേധാവി നൽകിയത്. വികിസിത് ഭാരതിൻറെ ഭാഗമായാണ് മാതൃകാസ്റ്റേഷനായി ഉയർത്തുകയെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം. വർക്കല പൊലീസ് സ്റ്റേഷൻറെ ചുമതലയാണ് എം ആർ അജിത് കുമാറിന് നൽകിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിന് കിളിമാനൂർ സ്റ്റേഷൻറെ ചുമതലയും നൽകി.

അങ്ങനെ കേരള കേഡറിലെ പത്ത് വർഷം സർ‍വീസുള്ള എസ്പി മുതൽ ഡിജിപി വരെ എല്ലാ ഉദ്യോഗസ്ഥർക്കും സ്റ്റേഷൻ ചുമതല നൽകി. സസ്പെൻഷൻ കഴിയുമ്പോൾ ചുമതല ഏറ്റെടുക്കാമല്ലോയെന്നായിരുന്നു അജിത് കുമാറിനെയും ഉൾപ്പെടുത്തുമ്പോൾ പൊലീസ് ആസ്ഥാനത്തെ ആലോചന. പക്ഷേ വിവാദമായി. ഇതോടെ ഉത്തരവ് പിൻവലിക്കാൻ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തീരുമാനിച്ചു. കൂടിയാലോചനകൾക്ക് ശേഷം പട്ടിക പുതുക്കി ഉത്തരവിറക്കും.

Tags