മദ്യപ സംഘം പോലീസ് സ്റ്റേഷൻ അതിക്രമിച്ച് കയറി എസ്.ഐയെ ആക്രമിച്ചു
Nov 18, 2023, 10:08 IST

കോഴിക്കോട്:ബാലുശ്ശേരിയി പോലീസ് സ്റ്റേഷനില്‍ മദ്യപ സംഘം അതിക്രമിച്ച് കയറി എസ്.ഐയെ ആക്രമിച്ചു. സ്റ്റേഷന്റെ മതില്‍ ചാടിക്കടന്നെത്തിയ സംഘം എസ്.ഐയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പുത്തൂര്‍ സ്വദേശി റബിന്‍ ബേബി, നടുവണ്ണൂര്‍ സ്വദേശി ബബിനേഷ്, വട്ടോളി ബസാര്‍ സ്വദേശി നിധിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
ബാലുശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും നാട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുകയും ചെയ്തതിന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രാത്രി വീണ്ടും സ്റ്റേഷന്‍ മതില്‍ ചാടികടന്നെത്തിയ സംഘം പോലീസുകാരെ ആക്രമിക്കുകയായിരുന്നു.