വാറണ്ട് കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്തിയ കേസ് : പ്രതി പിടിയിൽ

Case of police officer knocked down by vehicle while attempting to apprehend an accused in a warrant case: Accused arrested.

തൃശൂര്‍:  വാറണ്ട് കേസിലെ പ്രതിയെ പിടികൂടാനെത്തിയ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്തിയ കേസില്‍ പ്രതി  വെട്ടിക്കാട്ടിരി പാളയം കോട്ടക്കാരന്‍ റെജീബിനെ (36) പോലീസ് അറസ്റ്റു ചെയ്തു.തൃശൂരില്‍ വാടക വീട്ടില്‍  കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു ഇയാള്‍. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചെറുതുരുത്തി സി. ഐ. ശ്യാമിന്റെ നേതൃത്വത്തില്‍  നടത്തിയ അന്വേഷണത്തിലാണ്  പിടികൂടിയത്. കഴിഞ്ഞ മാസം 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്  .നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ചെറുതുരുത്തി വെട്ടിക്കാട്ടിരി സ്വദേശി റെജീബിനെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെയാണ് പ്രതികള്‍ ആക്രമിച്ച് രക്ഷപ്പെട്ടത്.

കൊറ്റമ്പത്തൂര്‍ പള്ളത്ത് വീട്ടില്‍ അഷറഫ്, 24, ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് സമീപം റെജീബിന്റെ വീട്ടുപരിസരത്ത് എത്തിയ പോലീസ് സംഘത്തെ കണ്ട് കാര്‍ അതിവേഗത്തില്‍ പിന്നോട്ടെടുത്ത് പോലീസ് ഉദ്യോഗസ്ഥനായ വിനീത്  മോനെ 40 ഇടിച്ച് വീഴ്ത്തി, തുടര്‍ന്ന് പോലീസ് ജീപ്പില്‍ രണ്ടുതവണ ഇടിച്ച് കേടുപാടുകള്‍ വരുത്തിയ ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.

 പിന്നീട് വാഹനം പഴയന്നൂര്‍ മായന്നൂര്‍ കടവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.സംഭവത്തില്‍ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.  പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ലീവില്‍ തുടരുകയാണ്.

Tags