അനുവാദമില്ലാതെയാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയത്, കുറ്റക്കാരായ മുഴുവൻ പൊലീസുകാർക്കെതിരെയും കർശന നടപടി സ്വീകരിക്കണം ; വി. ശിവൻകുട്ടി

Former Minister V Sivankutty says Education Minister's statement that Kerala received funds under PM Shri scheme is a blatant lie

 യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് സംഘർഷത്തിൽ രൂക്ഷപ്രതികരണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. അനുവാദമില്ലാതെയാണ് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതെന്നും, കുറ്റക്കാരായ മുഴുവൻ പൊലീസുകാർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേവലം താക്കീത് നൽകി ഒഴിവാക്കുന്നത് അംഗീകരിക്കാൻ ആകില്ല. നിയമവിരുദ്ധ കാര്യങ്ങൾക്ക് ഉന്നതർ സംരക്ഷണം നൽകുമെന്നാണ് ചില പൊലീസുകാർ കരുതുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി മാറിയല്ലോ, ആ മാറ്റമാണ് ഇപ്പോൾ പൊലീസിൽ കാണാൻ കഴിയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്താൻ പൊലീസിന് എന്ത് അധികാരമാണുള്ളതെന്നും വി. ശിവൻകുട്ടി ചോദ്യം ചെയ്തു.

ഇതിനിടെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് അഡീഷണൽ സീറ്റ് അനുവദിച്ച വിഷയത്തിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. അധിക ബാച്ച് അനുവദിച്ചത് എയ്ഡഡ് മേഖലയിലാണെന്നും, എന്നാൽ മുൻ ഗവൺമെന്റ് സർക്കാർ മേഖലയിലാണ് സീറ്റുകൾ അനുവദിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലീഗ് നേതാക്കളുടെ സ്കൂളുകൾക്കാണ് പുതിയ അധിക ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്. 

ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ അങ്ങോട്ട് മാറ്റിയാൽ മതിയായിരുന്നു. അധ്യാപക നിയമന ഇന്റർവ്യൂ ബോർഡിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിച്ചത് വലിയ അഴിമതി നടത്താനാണെന്നും, ഇതിലൂടെ 300 കോടി രൂപയുടെ അഴിമതിക്കാണ് വഴിയൊരുങ്ങുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു. അവർ വിഷയ വിദഗ്ധരാണോ എന്നും അദ്ദേഹം സർക്കാരിനോട് ചോദിച്ചു.

കൂടാതെ സംസ്ഥാന സ്കൂൾ കായികമേള അലങ്കോലമായെന്നും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. എന്തുവന്നാലും സ്കൂൾ ഒളിമ്പിക്സ് നടത്തിയേ മതിയാകൂ. അതിനായി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും, കായിക താരങ്ങളെ നേരിട്ട് അണിനിരത്തി സമരം നടത്തുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

Tags