വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും സഹോദരിയെയും ക്രൂരമായി ആക്രമിച്ചു ; മകൻ അറസ്റ്റിൽ

27 members of Iran-linked terror group arrested in UAE

തിരുവനന്തപുരം : വലിയതുറയിൽ വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും സഹോദരിയെയും ഉൾപ്പെടെയുള്ളവരെ ക്രൂരമായി ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ.ശംഖുമുഖം സ്വദേശി ടോബിൻ ജോസ് പീറ്റർ (46) ആണ് വലിയതുറ പൊലീസിൻറെ പിടിയിലായത്. മുൻപ് അച്ഛനേയും അമ്മയേയും ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടത് കുടുംബം നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. 

ശനിയാഴ്ച വൈകീട്ട് വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി, കയ്യിലുണ്ടായിരുന്ന ഹെൽമെറ്റും പ്ലാസ്റ്റിക് കസേരയും ഉപയോഗിച്ച്‌ അമ്മയെയും സഹോദരിയെയും മർദിക്കുകയായിരുന്നു. ഇവർക്ക് തലയിലും കൈകളിലും ഉൾപ്പെടെ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റു.സംഭവത്തിന് ദൃക്‌സാക്ഷികളായ, വീട്ടിലുണ്ടായിരുന്ന അടുത്ത ബന്ധുക്കളായ ദമ്പതികളെയും പ്രതി അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. ക്രൂരമർദനത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags