ഗ്രനേഡുമായി പിടിയിലായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്


ഗുരുഗ്രാം: ഫരീദാബാദില്‍ ഗ്രനേഡുമായി പിടിയിലായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. അബ്ദുള്‍ റഹ്മാന്‍ എന്ന യുവാവിനെയാണ് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം എ സി പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുമെന്നും അബ്ദുള്‍ റഹ്മാനെ അറസ്റ്റ് ചെയ്ത സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പല്‍വാല്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇയാളെ പിടികൂടിയത്.
ഒരു വര്‍ഷം മുമ്പ് സലഫി ജിഹാദിസ്റ്റ് ഗ്രൂപ്പും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രാദേശിക ശാഖയുമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസല്‍ പ്രവിശ്യ (ഐഎസ്കെപി) യുടെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നെന്നും വീഡിയോ കോള്‍ വഴി ഭീകര സംഘടന നല്‍കിയ പരിശീലനത്തില്‍ ഭാഗമായെന്നും ഇയാള്‍ വെളിപ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.