പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സ്റ്റേഷൻജാമ്യംനൽകി വിട്ടയച്ച സ്വകാര്യബസ് കണ്ടക്ടറെ വീണ്ടും അറസ്റ്റുചെയ്തു
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സ്റ്റേഷൻജാമ്യംനൽകി വിട്ടയച്ച സ്വകാര്യബസ് കണ്ടക്ടറെ പൊലീസ് വീണ്ടും അറസ്റ്റുചെയ്തു.കേസിൽ ദുർബലവകുപ്പുകൾ ചുമത്തി പ്രതിയെ വിട്ടയച്ച നോർത്ത് പൊലീസിന്റെ നടപടിയിൽ കടുത്തവിമർശനം ഉയർന്നതിനെത്തുടർന്ന് എറണാകുളത്തെ ലോഡ്ജിൽനിന്നാണ് ഇയാളെ ഇന്നലെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്.
പള്ളുരുത്തി കോണംറോഡ് കൊല്ലാശേരി നാലുകണ്ടത്തിൽ വീട്ടിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറിനെയാണ് (27) മുഖംരക്ഷിക്കാൻ രണ്ട് ദിവസത്തിനം പൊലീസ് വീണ്ടും അറസ്റ്റുചെയ്തത്.
കാക്കനാട്- ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന അലങ്കാർ ബസിലെ ജീവനക്കാരനായ പ്രതി കഴിഞ്ഞമാസം കലൂർ ദേശാഭിമാനി ജംഗ്ഷനിൽ കാർ തടഞ്ഞുനിറുത്തി ബോണറ്റിൽ അടിക്കുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തി അസഭ്യം പറയുകയും ചെയ്തു. സിഗററ്റ് വലിച്ച് കാറിന് മുന്നിൽ നിന്നുള്ള ഇയാളുടെ പ്രകടനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ഇ മെയിലായി പരാതി കിട്ടുകയും ചെയ്തതിനെത്തുടർന്നാണ് നോർത്ത് പൊലീസ് കേസെടുത്തത്.
.jpg)

