ലഹരി വിൽപനയുമായി ബന്ധപ്പെട്ട് പിടിയിലായയാൾക്കെതിരെ പോക്സോ കേസും
May 20, 2023, 19:35 IST

കോഴിക്കോട് : ലഹരി വിൽപനയുമായി ബന്ധപ്പെട്ട് പിടിയിലായയാൾക്കെതിരെ പോക്സോ കേസും. കൊല്ലം സ്വദേശി തൊടിയിൽ അൻസാറിനെതിരെയാണ് കസബ പൊലീസ് പോക്സോ കുറ്റവും ചുമത്തിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാൾക്കെതിരായ കേസിന്റെ അന്വേഷണത്തിനിടെ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ലഭിക്കുകയായിരുന്നു. തുടർന്നാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പ്രതി റിമാൻഡിലാണ്.