ക്ഷേത്ര പരിസരത്ത് ഷൂസ് ധരിച്ച് ഫോട്ടോഗ്രഫർമാർ ; കർണാടകയിൽ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ സംഘർഷം

karnadakashoot

 ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നടന്ന പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ സംഘർഷം. ഫോട്ടോ ഷൂട്ട് നടത്തുന്നതിനായെത്തിയ ഫോട്ടോഗ്രഫർമാരെ പ്രദേശവാസികളായ യുവാക്കൾ അക്രമിക്കുകയായിരുന്നു. 

ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രഫർമാർ ഷൂസ് ധരിച്ചു എന്ന് പറഞ്ഞായിരുന്നു അക്രമം. വാക്കുതർക്കം കയ്യേറ്റത്തിലെത്തുകയായിരുന്നു. ഷൂട്ടിനെത്തിയവരെ മർദിച്ചതായും ക്യാമറയടക്കമുള്ള ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതായുമാണ് റിപ്പോർട്ടുകൾ.

Tags