പെരുമ്പാവൂരിൽ ലഹരി വിൽപ്പനക്കാരെന്ന് ആരോപിച്ച് യുവാക്കളെ തടഞ്ഞു നിർത്തി തലമുണ്ഡനം ചെയ്തെന്ന് പരാതി
Jul 9, 2026, 20:17 IST
പെരുമ്പാവൂർ : ലഹരി വിൽപ്പനക്കാരെന്ന് ആരോപിച്ച് പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞു നിർത്തി തലമുണ്ഡനം ചെയ്തെന്ന് പരാതി. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ അൽഫാസ്, ഗോകുൽ, ആൽബിൻ എന്നിവരെയാണ് ഭായി കോളനിക്ക് സമീപം തടഞ്ഞുനിർത്തി തലമുണ്ഡനം ചെയ്തത്. ആറുപേരാണ് സംഭവത്തിനു പിന്നിൽ.
കണ്ടന്തറയിലെ സോഡാ കമ്പനിയിലെ സൂപ്പർവൈസർ ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങൾ എത്തിയതെന്നാണ് യുവാക്കൾ പറയുന്നത്. ഇതിലൊരാളുട പേരിൽ ലഹരി കേസ് ഉണ്ട്. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.
യുവാക്കൾ സ്ഥലത്തെത്ത് എന്തിന് എത്തി എന്നതിനെ കുറിച്ചും അന്വേഷണം നടത്തും. ഓപ്പറേഷൻ തൂഫാൻറെ പേരിൽ നിയമം കൈയിലെടുക്കരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
.jpg)

