പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ
May 9, 2025, 19:56 IST


കൊച്ചി: പെരുമ്പാവൂരിലെ ഭായി കോളനിയിൽ എക്സൈസിൻറെ പരിശോധനയിൽ 11 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി സുജൻ സർക്കാർ (25) ആണ് പിടിയിലായത്. അതിഥി തൊഴിലാളികൾക്ക് ഇടയിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
അതേസമയം ഹെറോയിൻ ചെറിയ ഡപ്പികളിലാക്കി, ഡപ്പി ഒന്നിന് ആയിരം രൂപ നിരക്കിലും അതിലും കൂടിയ വിലയിലുമാണ് ഇയാൾ വില്പന നടത്തിയിരുന്നത്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിൻറെ നേതൃത്വത്തിലാണ് ഭായി കോളനിയിൽ പരിശോധന നടത്തിയത്.