പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി

periyar

ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വലിയ വിവാദത്തിൽ. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ അതീവ സുരക്ഷാ മേഖലയ്ക്കുള്ളിൽ ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങൾ ഇത്തരത്തിൽ പകർത്തുകയും, തുടർന്ന് ഈ ദൃശ്യങ്ങൾ പെരിയകുളം എം.എൽ.എയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. 

എന്നാൽ കേരള വനം വകുപ്പിന്റെയോ പൊലീസിന്റെയോ യാതൊരുവിധ മുൻകൂർ അനുമതിയും വാങ്ങാതെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത് എന്നത് ഗുരുതരമായ വീഴ്ചയായി മാറിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന ദിവസമാണ് നിയമങ്ങൾ ലംഘിച്ച് സംഘം ഡ്രോൺ ഉപയോഗിച്ചത്.

Tags