പട്ടാമ്പിയിൽ 936 ലിറ്റർ വാഷും മൂന്നു ലിറ്റർ സ്പിരിറ്റും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Jul 21, 2025, 19:37 IST
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മുതുതല മുത്തശ്ശിർക്കാവ് റോഡിന്റെ സമീപത്തുനിന്ന് 936 ലിറ്റർ വാഷും മൂന്നു ലിറ്റർ സ്പിരിറ്റും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
5 പ്ലാസ്റ്റിക് ബാരലുകളിലും 2 കുടങ്ങളിലും നിറച്ച വാഷും പ്ലാസ്റ്റിക് കന്നാസുകളിൽ നിറച്ച 3 ലിറ്റർ സ്പിരിറ്റുമാണ് എക്സൈസ് കണ്ടെടുത്തത്. വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
tRootC1469263">.jpg)


