പത്തനംതിട്ടയിൽ ദമ്പതികളെ സംഘം ചേർന്ന് മർദിച്ച കേസിൽ മൂന്നുപേർ അറസ്സിൽ
Sat, 20 May 2023

അടൂർ : റോഡരികിലെ മതിലിൽ പോസ്റ്റർ പതിച്ചുകൊണ്ടിരുന്ന ദമ്പതികളെ സംഘം ചേർന്ന് മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പന്നിവിഴ മുകളിൽ വടക്കേതിൽ അനിൽ മാത്യു (26), ഗണേശവിലാസത്തിൽ മുരുകൻ (21), സഹോദരൻ മഹാരാജൻ (23) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തുമ്പമൺ കീരുകുഴി വിജയപുരം ചെന്നേലിൽ ശ്രീജിത്ത് (23), ഭാര്യ അജീഷ (21) എന്നിവരെ മർദിച്ച കേസിലാണ് അറസ്റ്റ്. അടൂർ കോട്ടപ്പുറം ഭാഗത്തുെവച്ച് കഴിഞ്ഞ 15ന് രാത്രി 12നാണ് സംഭവം. ഇരുവരും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.