പത്തനംതിട്ടയിൽ പിതാവിനെ മർദിച്ച മകൻ അറസ്റ്റിൽ
Fri, 19 May 2023

വടശ്ശേരിക്കര: വസ്തുവിന്റെ ഓഹരി കുറഞ്ഞുപോയെന്ന് ആരോപിച്ച് പിതാവിനെ ഉപദ്രവിച്ച കേസിൽ മകനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽ കല്ലിരിക്കുംപറമ്പിൽ കെ.ടി. മാത്യുവിന്റെ മകൻ തോമസ് മാത്യുവാണ് (അനു -41) പിടിയിലായത്.
ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതിന് മാത്യുവിനെ (80) മകൻ അസഭ്യം പറഞ്ഞ് കട്ടിലിൽനിന്ന് വലിച്ച് താഴെയിട്ടു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.