പത്തനംതിട്ടയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 42കാരന് നാല് ജീവപര്യന്തം


പത്തനംതിട്ട : 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 42കാരന് നാല് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട സീതത്തോട് ചിറ്റാർ പള്ളിനടയിൽ വീട്ടിൽ ജെയ് മോനെ (42) ആണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി. ബൈജു ആണ് ശിക്ഷിച്ചത്.
അതേസമയം ആര്യങ്കാവിൽ മാതാവിനോടൊപ്പം കഴിഞ്ഞ പെൺകുട്ടിയെ ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രതി പീഡിപ്പിക്കുകയായിരുന്നു. 2016 ജനുവരിയിലാണ് സംഭവം നടന്നത്. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കഠിന തടവും പ്രതി അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി വിധിയിൽ പറഞ്ഞു. ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പറയുന്നു.
