പത്തനംതിട്ടയിൽ മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ


പത്തനംതിട്ട: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരേക്ക് സർവീസ് നടത്തുന്ന സ്റ്റാർ ട്രാവൽസ് ബസിന്റെ ഡ്രൈവറാണ് ഇയാൾ. ഇലന്തൂർ ഭഗവതിക്കുന്നു മറുണ്ണരേത്ത് വീട്ടിൽ പ്രദീപ് കുമാറി(38)നെയാണ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ പത്തിന് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വച്ചാണ് സംഭവം.
ട്രാഫിക് എൻഫോഴ്‌സ്മെന്റ് യൂണിറ്റ് എസ്.ഐ അജി സാമൂവലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയതിനെതുടർന്ന് കേസ് എടുക്കുകയായിരുന്നു.
തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. ഇയാളുടെ ലൈസൻസ് റദ്ദുചെയ്യുന്നതിന് പത്തനംതിട്ട ആർ.ടി.ഓയ്ക്ക് റിപ്പോർട്ട് നൽകും. ജില്ലയിൽ സ്‌കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പരിശോധന കർശനമായി തുടരാനും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ പറഞ്ഞു.
Tags

കോടതി വിധി ലംഘിച്ച് ബുൾഡോസർ രാജുമായി മുന്നോട്ടുപോയാൽ സർക്കാർ ചെലവിൽ അവ പുനർ നിർമിപ്പിക്കാൻ നടപടിയെടുക്കും : സുപ്രീം കോടതി
ന്യൂഡൽഹി: സുപ്രീംകോടതി വിധി ലംഘിച്ച് ഉത്തർപ്രദേശ് ബുൾഡോസർ രാജുമായി മുന്നോട്ടുപോയാൽ സർക്കാർ ചെലവിൽ അവ പുനർനിർമിപ്പിക്കാൻ നടപടിയെടുക്കുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. അഭിഭാഷകനും പ്രഫസറും അടക്കം