പത്തനംതിട്ടയിൽ വീട്ടമ്മക്ക് മർദനം ; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: വസ്തുവിന്റെ അതിര് തെളിച്ചതിനെച്ചൊല്ലി ഭർത്താവും അയൽവാസിയുമായുണ്ടായ തർക്കത്തെതുടർന്ന് വീട്ടമ്മക്ക് മർദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ളാഹ വെട്ടിച്ചുവട്ടിൽ ശരത് ലാൽ (32) ആണ് അറസ്റ്റിലായത്. പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയിൽ രാജുവിന്റെ ഭാര്യ ആശാ രാജുവിനെയാണ് മർദിച്ചത്.
കേസിൽ രണ്ടാംപ്രതിയാണ് ശരത് ലാൽ. രാജു വനഭൂമിയോട് ചേർന്ന അതിര് വൃത്തിയാക്കുന്നതിനിടെ, അയൽവാസി അജയനുമായി തർക്കമുണ്ടാവുകയായിരുന്നു. ബുധനാഴ്ച സന്ധ്യക്ക് ഏഴുമണിയോടെയാണ് സംഭവം. ഒന്നാംപ്രതി അജയൻ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പെരുനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.