നിരവധികേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ

NEET leak case: Coaching center owner in Maharashtra arrested

 പറശിനിക്കടവ് : കോൾമൊട്ടയിലെ കുണ്ടത്തിൽ വീട്ടിൽ എ.വി.ഉണ്ണികൃഷ്ണന്റെ മകൻ എ.വി.അശ്വിൻ (28)നെയാണ് തളിപ്പറമ്പ് എസ്.ഐ യു.എച്ച്.അസ്ക്കർബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്‌ത്. ഇന്നലെ വൈകുന്നേരം 5.45 നാണ് തളിപ്പറമ്പ് പോലീസും റൂറൽ ജില്ല പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിൽ ഇയാൾ പിടിയിലായത്.

പറശിനിക്കടവ് ഹെൽത്ത് സെന്റർ-കനാൽ റോഡിന് സമീപത്തെ അമ്മൂമ്മയുടെ വീട്ടിൽ തനിച്ച് താമസിക്കുന്ന പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിലവിളക്ക് വെക്കാൻ നിർമ്മിച്ച തട്ടിന് മുകളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 700 ഗ്രാം കഞ്ചാവും കഞ്ചാവ് വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 25,800 രൂപയും കണ്ടെടുത്തു. അശ്വിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐമാരായ ലത, ഇബ്രാഹിം, ഡ്രൈവർ സി.പി.ഒ അനുരാഗ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Tags