പന്തളത്ത് കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
Nov 17, 2023, 18:05 IST

പന്തളം : കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി മുഹ്സുദുൽ റഹ്മാൻ (23)ആണ് പന്തളം പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 500 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾ കടയ്ക്കാട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.