പ​ള്ളി​ക്ക​ത്തോ​ട് മധ്യവയസ്കനെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ

google news
arrest1

പ​ള്ളി​ക്ക​ത്തോ​ട്: മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഭ​ർ​ത്താ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. വാ​ഴൂ​ർ പ​ന​ച്ചി​ക്ക​മു​ക​ളെ​ൽ വീ​ട്ടി​ൽ ഉ​ണ്ണി എ​ന്ന ജി​നു (32), ഭാ​ര്യ ര​മ്യ മോ​ൾ(30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​നു ഈ ​മാ​സം ആ​റി​ന്​ ഇ​ള​പ്പു​ങ്ക​ൽ ഭാ​ഗ​ത്തു​ള്ള ക​ള്ള്ഷാ​പ്പി​ൽ വെ​ച്ച് പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ക്ര​മി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന ഉ​പ്പു​ത​റ​യി​ലു​ള്ള മാ​ട്ടു​താ​വ​ളം എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ്​ ഇ​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണ​മു​ത​ൽ പ​ണ​യം​വെ​ച്ച​തി​നാ​ണ്​ ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ല കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു.

എ​സ്.​എ​ച്ച്.​ഒ കെ.​ബി. ഹ​രി​കൃ​ഷ്ണ​ൻ, എ​സ്.​ഐ ശി​വ​പ്ര​സാ​ദ്, എ.​എ​സ്.​ഐ റെ​ജി ജോ​ൺ, സി.​പി.​ഒ മാ​രാ​യ മ​ധു, ശ്രീ​ജി​ത്ത് സോ​മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പ​ള്ളി​ക്ക​ത്തോ​ട് സ്റ്റേ​ഷ​നി​ൽ മോ​ഷ​ണം, അ​ടി​പി​ടി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags