പാലക്കാട് വൻ സ്പിരിറ്റ് വേട്ട

police
police

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കള്ളിൽ കലക്കാനായി ലോറിയുടെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 1155 ലിറ്റ4 സ്പിരിറ്റ് പിടികൂടി. സംഭവത്തിൽ ലോറിയിലുണ്ടായിരുന്ന തൃശൂ4 അന്തിക്കാട് സ്വദേശി ഷിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നീലങ്കാച്ചിയിൽ നിന്നും ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്.

tRootC1469263">

അതേസമയം സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചിട്ടും ആദ്യം ഒന്നും കണ്ടെത്താനായില്ല. കൂടാതെ ക4ണാടകയിലേക്ക് ലോഡിറക്കി തിരിച്ചു വരികയാണെന്ന് കസ്റ്റഡിയിലായ ഷിജു കള്ളം പറഞ്ഞിരുന്നു. വിശദമായി ചോദ്യം ചെയ്യലിനൊടുവിൽ സ്പിരിറ്റ് നിറയ്ക്കുന്ന ഭാഗം ഷിജു തന്നെ പൊലീസിന് കാണിച്ചു കൊടുക്കുകയായിരുന്നു. എയ്ച്ചറിൻറെ മിനി ലോറിയുടെ ബോഡിക്കകത്ത് തയ്യാറാക്കിയ പ്രത്യേക അറയിലാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്.

Tags