പാലക്കാട് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

arrested
arrested

പാലക്കാട്: പാലക്കാട് നഗരത്തിൽ 600 ഗ്രാം എംഡിഎംഎയുമായി രണ്ട് പട്ടാമ്പി സ്വദേശികൾ പൊലീസിന്റെ പിടിയിലായി. കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പാലക്കാട്ടേക്ക് എത്തിയ യുവാക്കളാണ് പിടിയിലായത്.

പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ സൗത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.

Tags