പാലക്കാട് വൻ സ്പിരിറ്റ് വേട്ട

excise jeep
excise jeep

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. 460 ലിറ്റർ സ്പിരിറ്റ് ആണ് എക്സൈസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ചിറ്റൂർ കമ്പാലത്തറയിലെ തെങ്ങിൻതോപ്പിലും, വാഹനത്തിൽ സൂക്ഷിച്ച നിലയിലുമാണ് സ്പിരിറ്റ് കണ്ടെടുത്തത്.

സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി എക്സൈസ് അറിയിച്ചു.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു സ്പിരിറ്റ് ശേഖരം പിടികൂടിയത്.

Tags