പാലക്കാട് കഞ്ചാവുമായി യുവാവ് പിടിയിൽ
ഒറ്റപ്പാലം: 10 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കൊടുങ്ങലൂർ ചെന്ത്രാപ്പിന്നി ചിന്നവീട്ടിൽ നൗഫൽ (25) ആണ് പിടിയിലായത്.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നഗരസഭ ബസ് സ്റ്റാൻഡിന് പിന്നിലൂടെ പോകുന്ന റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ കണ്ട് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പിടിയിലായത്.
ഇയാളുടെ ബാഗിലും ട്രോളി ബാഗിലും സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം. ഒഡിഷയിൽനിന്നും വാങ്ങിയ കഞ്ചാവുമായി ട്രെയിൻ മാർഗം എറണാകുളത്തേക്ക് പോവുകയായിരുന്ന ഇയാൾ റെയിൽവേ പൊലീസിന്റെ പരിശോധന ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഒറ്റപ്പാലം സ്റ്റേഷനിലിറങ്ങിയാതായിരുന്നു.