പാലക്കാട് ജാമ്യത്തിലിറങ്ങി മുങ്ങിയ കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍
Dec 19, 2025, 09:21 IST
പാലക്കാട്: ജാമ്യത്തിലിറങ്ങി മുങ്ങിയ കഞ്ചാവ് കേസ് പ്രതി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. പുതുക്കോട് മണപ്പാടം കുറാഞ്ചേരി നസീറിനെ (43) യാണ്് ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2019 മെയ് 20ന് പാടൂരില്‍ പരിശോധന നടത്തുന്നതിനിടെയാണ് 300 ഗ്രാം കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം നസീര്‍ മുങ്ങി നടക്കുകയായിരുന്നു.
പാലക്കാട് സൗത്ത് സ്റ്റേഷനിലെ മോഷണക്കേസുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. പത്തനംതിട്ടയില്‍ നിന്നാണ് സി.ഐ ടി.എന്‍. ഉണ്ണികൃഷ്ണന്‍, എസ്.ഐ ആര്‍. വിവേക് നാരായണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍, എം. ഹരീഷ് എന്നിവരടക്കുന്ന സംഘം പ്രതിയെ പിടികൂടിയത്. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി.
.jpg)


