പാലക്കാട് മയക്കുമരുന്ന് കേസില്‍ യുവാവിന് 10 വര്‍ഷം തടവുശിക്ഷ

google news
jail

പാലക്കാട്: 115 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായ യുവാവിന് പത്ത് വര്‍ഷത്തെ കഠിന തടവ് വിധിച്ച് കോടതി. പട്ടാമ്പി സ്വദേശി സുഹൈല്‍ എന്ന യുവാവിനാണ് പാലക്കാട് രണ്ടാം അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

2021 മാര്‍ച്ച് 20നാണ് വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപത്ത് നടന്ന പരിശോധനയില്‍ മെത്താംഫിറ്റാമിനുമായി ബസില്‍ നിന്ന്് സുഹൈലിനെ പിടികൂടിയത്. പാലക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഒ വിനു, പാലക്കാട് സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ എസ് പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്.

 കേസിന്റെ അന്വേഷണം നടത്തി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അന്ന് പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി കെ സതീഷ് ആണ്. പ്രോസിക്യുഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ കെ എം മനോജ് കുമാര്‍ ഹാജരായി. പ്രതിക്ക് 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരുമെന്നാണ് കോടതി വിധി.

Tags