ഒറ്റപ്പാലത്ത് പള്ളിയിൽ നിന്ന് ആറുലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ
Jun 2, 2025, 18:43 IST


ഒറ്റപ്പാലം: ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ നിന്ന് ആറുലക്ഷം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ. കാഞ്ഞിരക്കടവ് കാളംതൊടിയിൽ അബൂബക്കറിനെയാണ് (28) ഒറ്റപ്പാലം പോലീസ് മണ്ണാർക്കാട്ട് നിന്ന് ഞായറാഴ്ച രാത്രിയോടെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്.
tRootC1469263">വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പരിശോധിക്കാനെന്ന നിലയ്ക്ക് അബൂബക്കർ നേരത്തെ പള്ളിയിൽ പോയിരുന്നതായി പോലീസ് പറയുന്നു. വലിയ പെരുന്നാളിന് ബലികർമത്തിനുവേണ്ടി മഹല്ല് നിവാസികളിൽ നിന്ന് പണം സ്വരൂപിച്ചത് മനസ്സിലാക്കിയാണ് മോഷണം നടത്തിയത്. ക്യാമറാദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
