ഒറ്റപ്പാലത്ത് ലഹരിയുമായി യുവാവ് പിടിയിൽ
Apr 8, 2025, 18:19 IST


ഒറ്റപ്പാലം: പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 9.072 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ.
സംഭവത്തിൽ മുഹമ്മദ് ഫവാസാണ് (23) അറസ്റ്റിലായത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദേശപ്രകാരം നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത്.