ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ പിടിയിൽ

ganja

 ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ.ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന 3.6 കിലോ കഞ്ചാവുമായി ബീമാപള്ളി സ്വദേശികളായ നൗഷാദ് (40), സെയ്‌ദലി (33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33), തിരുവല്ലം സ്വദേശി ഷെഫീക് (51) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. 

22,000 രൂപയ്ക്ക് ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി തമിഴ്നാട് വഴി ബൈപ്പാസ് റോഡിലൂടെ കോവളം ഭാഗത്തേക്ക് വരവെയാണ് പ്രതികൾ പിടിയിലായത്.

Tags