'ഓപ്പറേഷന്‍ തണ്ടര്‍': മദ്യവില്‍പ്പന നടത്തിയയാള്‍ അറസ്റ്റില്‍

'Operation Thunder': Man arrested for selling liquor


തൃശൂര്‍: തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് തൃശൂര്‍ ഡിവിഷനില്‍ നടപ്പിലാക്കിവരുന്ന 'ഓപ്പറേഷന്‍ തണ്ടര്‍' പരിശോധനയുടെ ഭാഗമായി പഴയന്നൂര്‍ റേഞ്ചില്‍ വന്‍ മദ്യവേട്ട. വന്‍തോതില്‍ മദ്യം കൈവശം വെച്ച് അനധികൃതമായി വില്‍പ്പന നടത്തിയ പ്രതിയെ എക്‌സൈസ് സംഘം പിടികൂടി. ദിലീപാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 4.5 ലിറ്റര്‍ വിദേശമദ്യവും എക്‌സൈസ് സംഘം പിടികൂടി. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. സജീവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് പാര്‍ട്ടിയാണ് പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്ത്രപരമായി വലയിലാക്കിയത്.

അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിക്കെതിരേ പഴയന്നൂര്‍ എക്‌സൈസ് റേഞ്ചില്‍ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിജോ സി.ജെ., തൗഫിക് വി., വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അമിത കെ., എക്‌സൈസ് ഡ്രൈവര്‍ സി.ഇ.ഒ. ഗിരീഷ് വി.ജി. എന്നിവരും ഉണ്ടായിരുന്നു.

Tags