ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് തട്ടിപ്പ് വീണ്ടും; കോഴിക്കോട് സ്വദേശി വൻ സാമ്പത്തിക നഷ്ടത്തിൽ

Retired judge of Kerala High Court lost 90 lakhs in online trading scam

കോഴിക്കോട്  : ഓൺലൈൻ തട്ടിപ്പിലൂടെ മാളിക്കടവ് സ്വദേശിക്ക് രൂപ നഷ്‌ടമായത് 92 ലക്ഷത്തിലധികം . ഓഹരി വിപണിയിലൂടെ അമിതലാഭം വാഗ്ദാനം ചെയ്താണ് കോഴിക്കോട് മാളിക്കടവ് സ്വദേശിയുടെ  92.35 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയത്. വാട്സാപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് 61 കാരനെ കബളിപ്പിച്ചത്. മാർച്ച് 10 – നും മെയ് നാലിനും ഇടയിലായി അമിതമായ ലാഭം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി.

വാട്സ്ആപ്  ഗ്രൂപ്പുകൾ കൂടാതെ വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചും, ഓഹരി നിക്ഷേപമെന്ന പേരിൽ ഇദ്ദേഹത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി വിവിധ അക്കൗണ്ടുകളിലേക് പണം അയപ്പിച്ചായിരുന്നു തട്ടിപ്പ്.

പണത്തിന്റെ ഇടപാട് വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനുമായി കോഴിക്കോട് സൈബർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരനിൽ നിന്നും ലഭിച്ച വാട്സാപ്പ് ഗ്രൂപ്പുകളുടെ പേരുകൾ, മൊബൈൽ നമ്പറുകൾ, ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ആപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Tags