വി​ല്ല വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേസ് : ഒ​രാ​ൾ പി​ടി​യി​ൽ

65-year-old man arrested for raping and murdering four-year-old girl

തി​രു​വ​ന​ന്ത​പു​രം: വി​ല്ല വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ഈ​ഞ്ച​യ്ക്ക​ൽ മി​ലാ​ദ് ഭ​വ​നി​ൽ മു​ഹ​മ്മ​ദ് ആ​സിം (41) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സു​ധ ര​മേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വെ​ങ്ങാ​നൂ​രി​ൽ അ​ഞ്ച് സെ​ൻറി​ൽ വി​ല്ല നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. മു​ഹ​മ്മ​ദ് ആ​സിം ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കെ​തി​രെ​യാ​ണ് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

77 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വി​ല്ല​യോ പ​ണ​മോ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് മു​ഹ​മ്മ​ദ് ആ​സി​മി​നെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags