തൃശൂരിൽ വീടിന്റെ മുറ്റത്ത് വെച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

Notorious thieves arrested in Thrissur for stealing a motorcycle parked in the yard of a house


തൃശൂര്‍: വടക്കാഞ്ചേരി പാര്‍ളിക്കാട് വീടിന്റെ മുറ്റത്ത് വെച്ചിരുന്ന മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കളായ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ മൂന്നു പേരില്‍ രണ്ടു പേരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ആഴ്ച്ച വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ടര്‍ഫ് മൈത്താനത്ത് കളികഴിഞ്ഞ് പോയിരുന്ന ആളുകള്‍ അടുത്തുള്ള ഇടവഴിയില്‍ അപരിചിതരായ മൂന്നു പേരെ സംശയകരമായ രീതിയില്‍ കണ്ട് ചോദ്യം ചെയ്തപ്പോള്‍ മൂന്നു പേര്‍ അവിടെ നിന്നും ഓടി പോയിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതില്‍ പാര്‍ളിക്കാടിനടുത്തു നിന്നു   മൂന്നു പേരില്‍ ഒരാളെ കണ്ടെത്തി പിടികൂടി. മറ്റു രണ്ടുപേര്‍ അവിടെ അടുത്തുള്ള വീടിന്റെ മുറ്റുത്ത് വെച്ചിരുന്ന ഹീറോ ഹോണ്ട സ്പ്ലണ്ടര്‍ ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞു.

പിടികൂടിയ പ്രതി എറണാകുളം നോര്‍ത്ത് പറവൂര്‍, കൈതാരം ദേശത്ത് കൊരണിപ്പറമ്പില്‍ ജിതിനെ (22) കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.നിരവധി മോഷണകേസുളിലെ പ്രതികളാണ് ഇവര്‍.മറ്റു രണ്ടു പ്രതികളെ പിടികൂടുന്നതിനുള്ള അന്വേഷണത്തില്‍ ഒരു പ്രതി എറണാകുളം നോര്‍ത്ത് പറവൂരില്‍ ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി ഇന്‍സ്‌പെക്ടര്‍ മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരം, എസ്.ഐ. സുധീര്‍, സഗുണ്‍, അനുരാജ് എന്നിവരടങ്ങുന്ന പോലീസ് സംഘം എറണാകുളം ജില്ലയിലെ പറവൂര്‍ ഉള്ള തോണിയങ്കാവ് പരിസരത്തുനിന്ന്നോര്‍ത്ത് പറവൂര്‍ കൊട്ടുവള്ളി ദേശത്ത് ചെറുപറമ്പത്ത് വീട്ടില്‍ ശരത്ത് (23) നെ പിടികൂടി. മോഷ്ടിച്ച ബൈക്കുമായി ഓടിച്ചു  പോകുന്നതിനിടെയാണ് അന്വേഷണ സംഘം പ്രതിയെ കണ്ടെത്തി പിടികൂടിയത്. പ്രതിയ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്ക് നിരവധി മോഷണകേസുകള്‍ നിലവിലുളളതാണ്. ഈ കേസില്‍ ഇനിയും ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഇയാളെ കുറിച്ച് അന്വേഷണം നടന്നു വരികയാണ്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ സുധീര്‍, എ.എസ്.ഐ. നസീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സഗുണ്‍, അനുരാജ് എന്നിവരുണ്ടായിരുന്നു.
 

Tags