കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരനും മകനും റിമാന്‍ഡില്‍
ചാലക്കുടി: കൊരട്ടിയില്‍ അറസ്റ്റിലായ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരനെയും മകന്‍ അരുണ്‍കുമാറിനെയും ശനിയാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. വിവിധ കേസുകളിലെ പ്രതിയാര ശ്രീധരനെ കഴ്ഞ്ഞ ദിവസമാണ് പിടിച്ചത് .കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചൊവ്വാഴ്ച ശ്രീധരനെ കസ്റ്റഡിയില്‍ വാങ്ങും.
tRootC1469263">ചാലക്കുടി ഡിവൈ.എസ്.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം. ശ്രീധരന്‍ അറസ്റ്റിലായതറിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്ന് അന്വേഷണങ്ങളെത്തുന്നുണ്ട്. ശനിയാഴ്ച ശ്രീധരനെയും അരുണ്‍കുമാറിനെയും കോടതിയില്‍ എത്തിച്ചപ്പോള്‍ ഇവര്‍ക്കുവേണ്ടി ഹാജരായത് ശ്രീധരന്റെ മകള്‍ അഡ്വ. പി.എസ്. അനുഷ, അഡ്വ. ജയന്‍ കുറ്റിച്ചാക്കു എന്നിവരാണ്.
കോടതിയില്‍ ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും. അതിനിടയില്‍ ശ്രീധരന് പ്രമേഹം കൂടുതലുള്ള കാര്യം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ചികിത്സ ഉറപ്പുവരുത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
.jpg)


