വടക്കൻ ഗൾഫിൽ ഇന്ധന കടത്ത് പിടികൂടിയതായി ഇറാൻ

fuel

 വടക്കൻ ഗൾഫിൽ ഇന്ധന കടത്ത് പിടികൂടിയതായി ഇറാൻ അറിയിച്ചു. വടക്കൻ ഗൾഫിൽ 382,000 ലിറ്റർ (101,000 ഗാലൺ) കള്ളക്കടത്ത് ഇന്ധനം വഹിച്ചുകൊണ്ടിരുന്ന ഒരു കപ്പൽ ഇറാനിയൻ അതിർത്തി കാവൽക്കാർ പിടിച്ചെടുത്തതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. 

കപ്പൽ പിടിച്ചെടുത്ത ഇറാൻ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി അൽ ജസീറ റിപോർട്ട് ചെയ്തു. കപ്പലിലുണ്ടായിരുന്ന 11 ജീവനക്കാരേയാണ് അറസ്റ്റ് ചെയ്തത്.

Tags